പല സ്ത്രീകളും സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായിത്തീരുന്നു.ഇന്റർനെറ്റിന്റെ വളർച്ചയും മൊബൈൽ ഉപകരണങ്ങളിലൂടെയുള്ള വിവരങ്ങളുടെ ദ്രുതഗതിയിലുള്ള പ്രചരണവും ചില സ്ത്രീകൾക്ക് അപകടസാധ്യതയുള്ള പുതിയ അവസരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, അതിനാൽ അപകടങ്ങളെക്കുറിച്ച് ഓർത്തിരിക്കേണ്ടത് അത്യാവശ്യമാണ്.
സുരക്ഷിതമായ നടപടികൾ കൂടാതെ ഉപയോഗിക്കപ്പെടുന്ന ഒരു വ്യക്തിഗത കമ്പ്യൂട്ടറ് , സുരക്ഷിതമായ കംപ്യൂട്ടറുകളിലെ വിഭവങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സിസ്റ്റം ചൂഷണം ചെയ്യുന്നതിലേക്കു നയിച്ചേക്കാം. ഈ ചൂഷണക്കാർ വൈറസ്ട്രോജിയൻസ്, കീ ലോഗറുകൾ ചിലപ്പോൾ യഥാർത്ഥ ഹാക്കർമാരുമായിരിക്കാം. ഇവ ഡാറ്റ മോഷണം,ഡാറ്റ നഷ്ടം, വ്യക്തിഗത വിവരം വെളിപ്പെടുത്തൽ,പാസ്സ്‌വേർഡ് പോലുള്ള യോഗ്യതകൾ മോഷ്ടിക്കൽ എന്നിവയ്‌ക്കെല്ലാം കാരണമാകാം. അതിനാൽ, ഇത് അപഹരിക്കപ്പെടുന്നതിനു മുൻപ് നിങ്ങളുടെ പേർസണൽ കമ്പ്യൂട്ടർ പരിരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക
പേർസണൽ കംപ്യൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഓര്‍മ്മിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ വെബ്ക്യാമുകൾ ബന്ധിപ്പിച്ചിടാതിരിക്കുക:
നിങ്ങളുടെ അറിവില്ലാതെ തന്നെ നിങ്ങളുടെ ക്യാമറ ഓണാക്കുവാനും നിങ്ങളുടെ ചലനങ്ങളെ റെക്കോർഡ് ചെയ്യാനുള്ള കഴിവുള്ള വളരെ അധികം ആപ്പുകളുണ്ട്. ഒരു മുൻകരുതൽ എന്ന നിലയിൽ നിങ്ങളുടെ ക്യാമറയുടെ ലെന്‍സ് അടയ്ക്കുകയോ ഉപയോഗത്തിലില്ലാത്തപ്പോൾ മൂടി വയ്ക്കുകയോ ചെയ്യുക. ഉപയോഗശേഷം കമ്പ്യൂട്ടർ കൃത്യമായി ഷട്ട്ഡൌൺ ചെയ്യുകയും മോണിറ്റർ, മോഡം, സ്പീക്കർ തുടങ്ങിയ ബാഹ്യ ഉപകരണങ്ങൾ ഓഫായി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
ബാഹ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ് സ്കാൻ ചെയ്യുക:
പെൻഡ്രൈവുകളോ മറ്റോ ബാഹ്യ ഉപകരണങ്ങളോ ബന്ധിപ്പിക്കുമ്പോൾ സ്കാൻ ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഇത്തരത്തിലുള്ള ഉപകരണങ്ങൾ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത് ഒഴിവാക്കുക.
നിങ്ങളുടെ ഡാറ്റ ബാക് അപ്പ് ചെയ്യുക:
കംപ്യൂട്ടറിലെ ഡാറ്റകൾ ബാക് അപ്പ് ചെയ്യുന്നത് മൂലം ഇലെക്ട്രിക്കൽ ഷോക്ക്,ഇടിമിന്നൽ,തുടങ്ങിയ കാരണങ്ങളാൽ കംപ്യൂട്ടറിനു നാശം വന്നാലും ഡാറ്റകൾ നശിച്ചു പോകാതെ സൂക്ഷിക്കുവാൻ സാധിക്കും. മാത്രമല്ല റാൻസോംവെയറുകളുടെ ഭീഷണിയിൽ നിന്നും നിങ്ങളുടെ ഡാറ്റയെ സുരക്ഷിതമാക്കുന്നു. റാൻസോംവെയർ കംപ്യൂട്ടറിലെ നമ്മുടെ ഡാറ്റകളെ മറ്റൊരു രീതിയിലേക്ക് മാറ്റുക വഴി നമുക്ക് ഉപയോഗിക്കാൻ കഴിയാതാകുന്നു, അതിനാൽ നമ്മുടെ ഡാറ്റകളെ ബാക് അപ്പ് ചെയ്ത് മറ്റൊരു ഹാർഡ് ഡ്രൈവിൽ സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക.
നിങ്ങളുടെ പേർസണൽ കമ്പ്യൂട്ടറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുക:
ആർക്കും ആക്സസ്സ് ചെയ്യാൻ കഴിയുന്ന പോലെയുള്ള പൊതു സ്ഥലങ്ങളിൽ നിങ്ങളുടെ കമ്പ്യൂട്ടർ വയ്ക്കാതിരിക്കുക. ടെക്നിക്കൽ സുരക്ഷാ പോലെ തന്നെ പ്രധാനമാണ് കംപ്യൂട്ടറുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതും.
ലൈസെൻസുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുക:
എല്ലായ്‌പോഴും ലൈസെൻസ് ഉള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക അങ്ങനെ നിങ്ങൾക്കു നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും ആപ്ലിക്കേഷനുകളുടെയും സാധാരണ അപ്ഡേറ്റുകൾ ഉണ്ടാകും . ഓപ്പൺ സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ പതിവായി അപ്ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കുക
ഫൈൻ പ്രിൻറ് വായിക്കുക: സോഫ്റ്റ് വെയർ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുൻപായി നിബന്ധനകളും ലൈസെൻസ് അഗ്രീമെന്റുകളും മറ്റും വായിച്ചു മനസിലാക്കുക.
കംപ്യൂട്ടറിലെ എല്ലാ സോഫ്റ്റ് വെയർകളും അപ്ഡേറ്റ് ചെയ്യുക:
പലപ്പോഴും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നത് ശല്യമായിരിക്കാം. എന്നാൽ കമ്പ്യൂട്ടർ സുരക്ഷയ്ക്കും ഡാറ്റ സുരക്ഷയ്ക്കും ഇത് വളരെ പ്രധാനപെട്ടതാണ്. സുരക്ഷാ അപ്ഡേറ്റുകളും പാച്ചുകളും പുതിയ ഭീഷണികൾ ഒഴിവാക്കുന്നു. നാം എത്ര തിരക്കുള്ളവരാണെങ്കിലും ഇത്തരം സെക്യൂരിറ്റി അപ്ഡേറ്റുകൾ ചെയ്യുന്നതിൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
ഇന്റർനെറ്റ് സുരക്ഷ
- ഇന്റർനെറ്റിലെ വിവരങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ് കോപ്പറേറ്റ് വ്യവസ്ഥകൾ മനസിലാക്കുക. ബ്രൗസ് ചെയ്യുമ്പോൾ ഇന്റർനെറ്റ് ധാർമികത പാലിക്കുക
- ഓൺലൈൻ ട്രാന്സാക്ഷനുകൾ നടത്തുമ്പോളും ഡൌൺലോഡ് ചെയ്യുമ്പോളും http ഉപയോഗിക്കുന്ന സൈറ്റ് ആക്സസ്സ് ചെയ്യുക.
- സൈറ്റുകൾ SSL ഉപയോഗിക്കുന്നുവെങ്കിൽ ഉടമസ്ഥൻ സർട്ടിഫിക്കറ്റ് വിശദാംശങ്ങൾ പരിശോധിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുക . ലോക്ക് ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്കിത് ചെയ്യാൻ കഴിയും.
- ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിന് ഒർജിനൽ സൈറ്റ് മാത്രം ഉപയോഗിക്കുക തേർഡ് പാർട്ടി സൈറ്റുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക
- ഡൌൺലോഡ് ചെയ്ത ഫയലുകൾ ഉപയോഗിക്കുന്നതിനു മുൻപായി അപ്ഡേറ്റ് ചെയ്ത ആന്റി വൈറസ് സോഫ്റ്റ്‌വെയർ കൊണ്ട് സ്കാൻ ചെയ്യുക
- സുരക്ഷിതമായ ഇന്റർനെറ്റ് ബ്രൗസിങ്ങിനു അനുയോജ്യമായ രീതിയിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ശരിയായി രൂപപ്പെടുത്തുകയും ചെയ്യുക
ഡാറ്റ സുരക്ഷ
- നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഓട്ടോ അപ്ഡേറ്റ് പ്രാപ്തമാക്കി അത് പതിവായി അപ്ഡേറ്റ് ചെയ്യുക
- വിശ്വസനീയമായ ഒരു വെബ്‌സൈറ്റിൽ നിന്ന് ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക ഏറ്റവും പുതിയ വൈറസ് സിഗനേച്ചർ ഉപയോഗിച്ചു തനിയെ അപ്ഡേറ്റ് ചെയ്യുമെന്ന് ഉറപ്പു വരുത്തുക
- ആന്റി സ്പൈ വെയർ സോഫ്റ്റ്‌വെയർ ഒരു വിശ്വസ്ത വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത ഇൻസ്റ്റാൾ ചെയ്യുക. തനിയെ അപ്ഡേറ്റ് ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക.
- വിലപ്പെട്ട വിവരങ്ങൾ സുരക്ഷിതമാക്കുവാൻ എൻക്രിപ്ഷൻ ഉപയോഗിക്കുക
- കംപ്യൂട്ടറിലെ അഡ്മിൻ അക്കൗണ്ട് , ഇമെയിൽ, സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്കു കരുത്തുറ്റ പാസ്സ്‌വേർഡുകൾ നൽകുക
- ബാക് അപ്പ്: കമ്പ്യൂട്ടർ ഡാറ്റകൾ പതിവായി സിഡി /ഡിവിഡി/യുഎസ്‌ബി ഡ്രൈവുകളിലേക്കു ബാക് അപ്പ് ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഹാർഡ് ഡിസ്ക് പരാജയം മൂലമോ സിസ്റ്റം റീ ഇൻസ്റ്റാൾ ചെയ്യുന്നത് മൂലമോ ഫോര്മറ്ഫോമാറ് ചെയ്യുന്നത് മൂലമോ ഡാറ്റ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
- റിക്കവറി ഡിസ്ക്: അൺസെർട്ടിഫൈഡ് ഡ്രൈവറുകൾ/ അറിയാത്ത സോഫ്റ്റ്‌വെയർ തുടങ്ങിയ സിസ്റ്റമിന്റെ മാറ്റങ്ങൾ കാരണം ഓപ്പറേറ്റിംഗ് സിസ്റ്റമിന്റെ ബൂട്ടിങ് പരാജയപ്പെടുന്നത് വീണ്ടെടുക്കുവാൻ കമ്പ്യൂട്ടർ സിസ്റ്റമിന്റെ മാനുഫാക്ട്‌റെർ/ വെൻറ്റർ തന്നിരിക്കുന്ന റെക്കവറി ഡിസ്ക് എപ്പഴും നിലനിർത്തുക
- കമ്പ്യൂട്ടറിന്റെ കാര്യമായ പ്രവർത്തനത്തിന് വേണ്ടി സ്റ്റാർട്ട് അപ്പ് പ്രോഗ്രാമുകൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക
ബ്രൌസർ സുരക്ഷ
- പുതിയ പാച്ചസ് കൊണ്ട് നിങ്ങളുടെ വെബ് ബ്രൗസെറിനെ ഇപ്പോഴും അപ്ഡേറ്റ് ചെയ്യുക
- ബ്രൌസർ സെറ്റിങ്സിലെ പ്രൈവസി സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിക്കുക
- കൺറെന്റ് ഫിൽറ്ററിങ് സോഫ്റ്റ്‌വെയർകൾ ഉപയോഗിക്കുക
- സെർച്ച് എഞ്ചിനിലുള്ള സേഫ് സെർച്ച് ഓപ്ഷൻ ഓൺ ചെയ്തു വയ്ക്കുക
ഇ-മെയിൽ സുരക്ഷ
- ഇമെയിൽ അക്കൗണ്ട്കൾക്ക് സുരക്ഷിതമായ പാസ്സ്‌വേർഡ് നൽകുക
- എല്ലാ ഇമെയിൽ അറ്റാച്മെന്റുകളും അപ്ഡേറ്റ് ചെയ്യപ്പെട്ട ആന്റി വൈറസ് , ആന്റി സ്പൈ വെയർ കൊണ്ട് സ്കാൻ ചെയ്ത ശേഷം മാത്രം തുറക്കുക
- സ്പാം ഫോൾഡർ ശൂന്യമാക്കാൻ ഇപ്പോഴും ശ്രദ്ധിക്കുക
വയർലെസ്സ് സുരക്ഷ
- ഡീഫോൾട്ട് അഡ്മിനിസ്റ്റർ പാസ്സ്‌വേർഡ് മാറ്റുക
- WPA{വൈഫൈ പ്രൊട്ടക്ടഡ് അക്സസ്സ് }/ WEP എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കുക
- ഡീഫോൾട് SSID മാറ്റുക
- MAC അഡ്രസ് ഫിൽറ്ററിങ് പ്രവർത്തനക്ഷമമാക്കുക
- ഉപയോഗത്തിലല്ലാത്തപ്പോൾ നിങ്ങളുടെ വയർലെസ്സ് നെറ്റ്‌വർക്ക് ഓഫ് ആക്കുക
മോഡം സുരക്ഷ
- ഡീഫോൾട് പാസ്സ്‌വേർഡ് മാറ്റുക
- ഉപയോഗത്തിലല്ലാത്തപ്പോൾ ഓഫ് ചെയ്തു വയ്ക്കുക