ഒരു ഗ്രൂപ്പിന്‍റെ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ നിലപാട്, ഗുണങ്ങള്‍, വിശ്വാസം, ശീലങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നീതിശാസ്ത്രത്തെ പറ്റി സംസാരിക്കുന്നത്. ധാര്‍മ്മികതയെ കുറിച്ചുള്ള പഠനമാണ് നീതിശാസ്ത്രം. ഒരു വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ ലോകത്തിന്‍റെയോ പ്രശ്നങ്ങളുടെ തത്വങ്ങളെയാണ് ഇന്റെര്‍നെറ്റ് നീതിശാസ്ത്രം കൈകാര്യം ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ നീതിശാസ്ത്രം എന്ന് പറയുന്നത് കമ്പ്യൂട്ടര്‍ ഉപയോഗത്തെ നിയന്ത്രിക്കുന്ന ധാര്‍മ്മിക തത്വങ്ങളുടെ ഒരു കൂട്ടമാണ്‌. മാത്രമല്ല, ഇത് ഒരു വ്യക്തി അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നധാര്‍മ്മികതത്വങ്ങളുടെ ഒരു കൂട്ടം കൂടിയാണിത്. വ്യക്തിപരമായ കടന്നുകയറ്റം, വഞ്ചന, സ്വകാര്യതലംഘനം, സൈബര്‍ ഭീഷണിപ്പെടുത്തല്‍, സൈബര്‍ അപമാനിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ഒഴിഞ്ഞു മാറല്‍ സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്തിന്‍റെ അവകാശം പോലുള്ള നീതിശാസ്ത്രപരമായ പ്രശ്നങ്ങളെ ഉയര്‍ത്തുന്ന ഒരു ഫലവത്തായ സാങ്കേതികവിദ്യയാണ് കമ്പ്യൂട്ടര്‍.

എല്ലാവർക്കും ഇന്റർനെറ്റ് ധാര്‍മ്മികത

സ്വീകാര്യത

ഇന്റർനെറ്റ് എന്നത് ഒരു സ്വതന്ത്ര ഫ്രീ സോൺ അല്ലെന്ന് അംഗീകരിക്കുക. ഇതിനർത്ഥം, വിശാലമായ അർത്ഥത്തിൽ മൂല്യങ്ങൾ പരിഗണിക്കപ്പെടുന്ന ഒരു സ്ഥലമാണ് വേൾഡ് വൈഡ് വെബ് അതിനാൽ ഉള്ളടക്കത്തെയും സേവനങ്ങളെയും രൂപപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കണം.ഇന്റര്‍നെറ്റ്‌ എന്നത് ഈ സമൂഹത്തില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒന്നല്ല മറിച്ച് ഇതിലെ പ്രാഥമിക ഘടകം തന്നെയാണ്.

ദേശീയ പ്രാദേശിക സംസ്ക്കാരങ്ങളിലെ സംവേദന ക്ഷമത

ഇത് ദേശീയ പ്രാദേശിക എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാണ്. ലോക്കല്‍ ടി വി ചാനല്‍, ലോക്കല്‍ പത്രം പോലുള്ള ചെറിയ സെറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്. ഇതിന്‍റെ കൂടുതലായുള്ള ഉപയോഗങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളിക്കണം.

ഇമെയിലും ചാറ്റിങ്ങും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

കുടുംബവും കൂട്ടുകാരുമൊത്തുള്ള വാര്‍ത്താ വിനിമയത്തിനാണ് സാങ്കേതിക വിദ്യ പ്രധാനമായും ഉപയോഗിക്കേണ്ടത്. അപരിചിതരുമായുള്ള വാര്‍ത്താവിനിമയത്തിലെ (ചാറ്റിംഗ്, ഇമെയില്‍ ) അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരായി അവരുമായുള്ള വാര്‍ത്താവിനിമയം ഒഴിവാക്കണം

മറ്റൊരാള്‍ ആയുള്ള അഭിനയം

മറ്റൊരാള്‍ ഭാവിച്ചു കൊണ്ട് ആരെയും വിഡ്ഢിയാക്കാന്‍ ഇന്റര്‍നെറ്റ് ഒരിക്കലും ഉപയോഗിക്കരുത്. സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് കൊണ്ട് ഒരാളെ കബളിപ്പിക്കുന്നത് കുറ്റകരമാണ്. മാത്രമല്ല ഇത് മറ്റുള്ളവര്‍ക്ക് വളരെ അപകട സാധ്യത ഉണ്ടാക്കുന്നു.

മോശമായ ഭാഷ ഉപേക്ഷിക്കണം

നമ്മളൊരിക്കലും ഇമെയില്‍ ചാറ്റിംഗ്, ബ്ലോഗിങ്ങ്, സാമൂഹ്യ നെറ്റ് വര്‍ക്ക് പോലുള്ളവയില്‍ ചീത്തഭാഷ ഉപയോഗിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്യരുത്. ഇന്റര്‍നെറ്റിലൂടെ നമ്മളൊരിക്കലും മറ്റൊരാളെ വിമര്‍ശിക്കരുത്. പകരം അവരുടെ കാഴ്ച്ചപാടിനെ ബഹുമാനിക്കുകയാണ് ചെയ്യേണ്ടത്.

വ്യക്തിപരമായ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നത്

നമ്മളൊരിക്കലും വീട്ടിലെ അഡ്രസ്‌, ഫോണ്‍നമ്പര്‍, താല്‍പര്യങ്ങള്‍, പാസ്സ്വേഡ് പോലുള്ള വ്യക്തിപരമായ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പാടില്ല. സ്വന്തം ഫോട്ടോ ഒരിക്കലും അപരിചിതര്‍ക്ക് അയച്ചുകൊടുക്കാന്‍ പാടില്ല. കാരണം അത് അവര്‍ ചിലപ്പോള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ ദുരുപയോഗിക്കുകയോ ചെയ്തേക്കാം.

ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍

വീഡിയോസ് കാണാനും ഗെയിംസ് കളിക്കാനും വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനും ഇത് പോലുള്ള പല ആവശ്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാം. മാത്രമല്ല പകര്‍പ്പവകാശത്തെ കുറിച്ചും അത് സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ചും നമ്മള്‍ ബോധവാന്മാരാകണം.

ഇന്റര്‍നെറ്റുമായുള്ള സമീപനം

പ്രസക്തവും വിശ്വസനീയവുമായ വിവരങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാനും അവ തിരഞ്ഞെടുക്കാനും മനസ്സിലാക്കാനും നടപ്പിലാക്കാനും ഉള്ള കഴിവാണ് ലേണിംഗ്. ഓരോ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഈ കഴിവുകള്‍ വര്‍ദ്ധിക്കുന്നു.

ഒരു പ്രശ്നത്തെ കുറിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ അത്യന്താപേക്ഷിതമായ കാഴ്ചപാടുകളാണ് സാങ്കേതികവിദ്യയിലെ ഓരോ ചാനലുകള്‍ സ്വീകരിക്കുന്നത്. ആ അഭിപ്രായങ്ങളില്‍ നിന്നും കൃത്യമായത് കണ്ടെത്തുവാനുള്ള നമ്മുടെ കഴിവിനെ സാങ്കേതികവിദ്യ മികച്ചതാക്കുന്നു.

സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവര്‍ക്കുള്ള ധാര്‍മ്മിക ചട്ടങ്ങള്‍

കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ പിന്തുടരേണ്ട നിയമങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.

  •   ഇന്റര്‍നെറ്റ് ഒരിക്കലും മറ്റുള്ളവരെ ഉപദ്രവിക്കാനായി ഉപയോഗിക്കരുത്
  •    മറ്റുള്ളവരുടെ വിവരങ്ങള്‍ കവര്‍ന്നെടുക്കാനായി ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്
  •   ഉടമസ്ഥന്റെ അനുവാദമില്ലാതെ അയാളുടെ ഇന്റര്‍നെറ്റ് ഫയല്‍സ് എടുക്കരുത്
  •   രചയിതാവിന്‍റെ അനുവാദം കൂടാതെ പകര്‍പ്പവകാശമുള്ള സോഫ്റ്റ്‌വെയര്‍ പകര്‍ത്തരുത്.
  •   പകര്‍പ്പവകാശ നിയമത്തെയും നയങ്ങളെയും ബഹുമാനിക്കുക.
  •   മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നോ അതുപോലെ തന്നെ അവരുടെ സ്വകാര്യതയെ മാനിക്കണം.
  •   ഒരാളുടെ അവകാശമില്ലാതെ അയാളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കരുത്.
  •   നിയമപരമല്ലാത്ത വാര്‍ത്താ വിനിമയമോ പ്രവര്‍ത്തനങ്ങളോ കണ്ടാല്‍ ഇന്റര്‍നെറ്റ് സര്‍വീസ് തരുന്നവര്‍ക്കോ ലോക്കല്‍ നിയമ നടത്തിപ്പുകാരായ അതോറിറ്റിക്കോ പരാതി നല്‍കുക.
  •   ഇന്റര്‍നെറ്റ് ഉപയോഗികുന്നവര്‍ക്ക് അവരുടെ യൂസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും സുരക്ഷിതമാക്കുന്നതില്‍ ഉത്തരവാദിത്വം ഉണ്ട്. മാത്രമല്ല ഓര്‍ക്കുന്നതിനായി അതൊരിക്കലും പേപ്പറിലോ മറ്റെവിടെയെങ്കിലുമോ എഴുതി സൂക്ഷിക്കാന്‍ പാടില്ല.
  • മറ്റുള്ളവരുടെ പാസ്സ്‌വേര്‍ഡ്‌, ഫയല്‍ പോലുള്ള വിവരങ്ങള്‍ ചോര്‍ത്തണം എന്ന ഉദ്ദേശത്തോട് കൂടി ഒരിക്കലും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാടില്ല.
Page Rating (Votes : 3)
Your rating: