കൂടുതൽ ജനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യ യിൽ പ്രതിദിനകാര്യങ്ങൾക്കു വേണ്ടി സ്ത്രീകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് കൂടി വരികയാണ്.അന്യോന്യം ബന്ധപ്പെട്ട സമൂഹത്തിലെ അംഗമായതിനാൽ തന്നെ സ്ത്രീകൾ ഓൺലൈൻ വാങ്ങലുകള്കും സാമൂഹ്യ മാധ്യമങ്ങൾക്കുവേണ്ടിയും ഓൺലൈൻ ഇടപാടുകൾക്കും യാത്ര സഹായത്തിനും ഇമെയിൽ പരിശോധിക്കാനും പുതിയ ഒരു കാര്യം അറിയുന്നതിനും പല വീഡിയോകൾ കാണാനും തുടങ്ങി പലതിനും ഇന്റർനെറ്റിനെ ആശ്രയിക്കുന്നു. മിക്ക സ്ത്രീകളും അവരുടെ ഒഴിവു സമയങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ ശ്രമിക്കാറുണ്ട്. പൊതുവെ, സ്ത്രീ കളുടെ സ്വഭാവം വളരെ നല്ലതാണു. അവർ കരുതലുള്ളവരും നിഷ്കളങ്കരും സമർപ്പണമനോഭാവമുള്ളവരും സത്യസന്ധരും അതുപോലെ കാണുന്നതെല്ലാം വിശ്വസിക്കുന്നവരും ആണ് പലപ്പോഴും അത് തെറ്റാണെന്നറിയാതെ. സൈബർ കുറ്റവാളികൾ ഇവ മുതലെടുക്കുന്നു. തൽഫലമായി സ്ത്രീകൾക്കെതിരെ ഉള്ള സൈബർ കുറ്റങ്ങൾ കുത്തനെ കൂടി വരുന്നു.

ഈ ഡിജിറ്റൽ ലോകത്തു, ഇന്റർനെറ്റ് നമ്മുടെ ജീവിതത്തെ കൂടുതൽ സുഖ പ്രദമാക്കി. വ്യക്തികൾക്കു തന്റെ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യാൻ പല അവസരങ്ങളും ഇന്റർനെറ്റ് നൽകുന്നുണ്ട് . ഓൺലൈൻ സ്‌ക്യാമുകൾ, സ്പൂഫിങ്, ഫിഷിങ്,ഫർമിങ് , ഐഡന്റിറ്റി ഭീഷണികൾ, വൈറസ്, അപകടകാരികളായ സോഫ്റ്റ്‌വെയർ , ട്രോജൻ, റാൻസോം വെയർ തുടങ്ങിയ ഭീഷണികൾക്ക് കാരണമാകുന്നു. "സ്ത്രീകൾ സൈബർ ലോകത്തു എത്ര സുരക്ഷിതരാണ്?" എന്നതൊരു വലിയ ചോദ്യമാകുന്നു. ഈ ഡിജിറ്റൽ ലോകവുമായി ബന്ധപെട്ടു സ്ത്രീകൾ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഭീഷണി പെടുത്തുകയും നാശം ഉണ്ടാക്കുകയും ദൈനംദിന അടിസ്ഥാനത്തിൽ ലംഘിക്കുകയും ചെയ്യുന്നു.പക്ഷെ പേടിക്കാനൊന്നുമില്ല.നമ്മൾ സുരക്ഷിതരാകാൻ ചെറിയ ചില ചുവടുകൾ എടുത്താൽ, അവർക്ക് സൈബർ ലോകത്തു വളരെ അധികം സുരക്ഷിതരാകാൻ കഴിയും

ഭാരതസർക്കാരിന്റെ ഇൻഫർമേഷൻ സെക്യൂരിറ്റി എഡ്യൂക്കേഷൻ ആൻഡ് അവെയർനെസ്സ് (ISEA ) രണ്ടാം ഘട്ട പ്രൊജക്റ്റ് പൊതു സമൂഹത്തെ പ്രത്യേകിച്ച് സ്ത്രീകളെ ഡിജിറ്റൽ ലോകത്തിൽ സുരക്ഷിതരാകാനും സൈബർ സുരക്ഷയെ കുറിച്ച് കൂടുതൽ അറിയാനും പ്രോത്സാഹിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നു. www.infosecawareness.in. ലെ മാർഗനിർദേശങ്ങൾ പാലിച്ചാൽ സ്ത്രീകൾക്ക് സ്വയം  സംരക്ഷിക്കാനും ബാക്കിയുള്ള സ്ത്രീ  സഹപ്രവർത്തകർക്ക് ഇടയിൽ ബോധവത്കരിക്കാനും കഴിയും. സൈബർ ബോധവത്കരിക്കപ്പെടുകയും ഒരു സൈബർ ബോധവൽകൃത രാജ്യത്തിലേക്ക് ഇന്ത്യ മാറ്റുകയും ചെയ്യുക

‘സ്വയം സംരക്ഷിക്കുകയും രാജ്യത്തെ സംരക്ഷിക്കുകയും  ചെയ്യുക’

Page Rating (Votes : 6)
Your rating: